Mission News
Mission News
Thursday, 02 Feb 2023 18:00 pm
Mission News

Mission News

തൃശ്ശൂർ: കുറ്റവാളികളുടെ തലസ്ഥാനമാകുന്ന കേരളം, ആത്മഹത്യയുടെ കേ ന്ദ്രമാകുന്ന കേരളം ഇവിടെ പ്രതികരിക്കേണ്ട സാഹിത്യകാരന്മാർ തുടർന്നു വരുന്ന മൗനം ഭീതി പടർത്തുകയാണെന്ന് പി.എസ് ശ്രീധരൻപിള്ള,കേരള സാഹിത്യ അക്കാദമയിൽ മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച കക്കാട് അനുസ്മരണ സമ്മേളനവും യുവകവിക്കുള്ള പുരസ്ക്കാര സമർപ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള 'ഞാൻ പത്രം വായിക്കാറില്ല  പുസ്തകം വായിക്കാറില്ല എന്ന് ചാനലുകളിൽ ഉദ്ഘോഷിക്കുന്ന നാട്ടിൽ മയിൽപ്പീലി മാസിക നല്കുന്ന പുരസ്ക്കാരം അത്യന്തം സന്തോഷകരമാണ്.കെ.കിട്ടു നായർ അദ്ധ്യക്ഷത വഹിച്ചു ചിത്രൻ നമ്പൂതിരിപ്പാട് പുരസ്ക്കാര ദാനം നിർവഹിച്ചുകുമരനല്ലൂർ ഗൗതം കുമാറിനാണ് കക്കാട് പുരസ്ക്കാരം 'പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്ക്കാരം. സഹ്യനേക്കാൾ തലപൊക്കമുള്ള കവിയായിരുന്നു എൻ.എൻ കക്കാട് എന്ന് ശ്രീശൈലം ഉണ്ണികൃഷ്ണൻ പറഞ്ഞു.എൻ ഹരീന്ദ്രൻ മാസ്റ്റർ, കെ.ബാബുരാജ്, നടേശൻ, അനഘ എന്നിവർ സംസാരിച്ചു