Mission News
Mission News
Saturday, 28 Jan 2023 18:00 pm
Mission News

Mission News

ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ജോർജ് ആണ് മരിച്ചത്. ആശുപത്രി വിട്ടശേഷമാണ് മരണം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് നിരവധിയാളുകള്‍ ആശുപത്രിയിലായ സംഭവത്തില്‍ പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു .

മരണകാരണം ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കി. ഇതിനിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മജ്‍ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്.

മജ്‍ലിസ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച എഴുപതിലേറെ ആളുകൾക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം 16 ന് മജിലിസ് ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങിയ മന്തിയാണ് ജോർജ്ജ് കഴിച്ചത്.