Mission News
Mission News
Friday, 27 Jan 2023 18:00 pm
Mission News

Mission News

കോട്ടയത്ത് വയസ്സായ അമ്മയെ ക്രൂരമായി മർദിച്ച കേസിൽ മീനടം മാത്തൂർപടി തെക്കേൽ കൊച്ചുമോൻ (48) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ അമ്മയെ ദിവസവും മർദ്ദിക്കുമായിരുന്നു. നാട്ടുകാരും വീട്ടുകാരും ഇടപെടിട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കൊച്ചുമോന്റെ ഭാര്യയാണ് ഭർത്താവിനെതിരേ പരാതി നൽകിയത്.

കൊച്ചുമോന്റെ ഭാര്യക്ക് അമ്മായിയമ്മയെ നിരന്തരമായി ഭർത്താവ് മർദിക്കുന്നത് കണ്ടു നിൽകാനായില്ല. ഒരുപാട് തവണ താൻ ഭർത്താവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെന്നും എന്നാൽ, ഇപ്പോൾ തന്നെയും ഭർത്താവ് ശാരീരിക പീഡനം ഏൽപ്പിക്കുകയാണെന്നും ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒടുവിൽ അമ്മായിയമ്മയെ ഭർത്താവ് മർദ്ദിക്കുന്നതിന്റെ വീഡിയോ യുവതി രഹസ്യമായി പകർത്തുകയായിരുന്നു. തുടർന്ന് ഈ വീഡിയോ സ്ഥലത്തെ വാർഡ് മെമ്പർക്ക് അയക്കുകയായിരുന്നു.

ദൃശ്യങ്ങൾ കണ്ട വാർഡ് മെമ്പർ ഞെട്ടിയെന്നും ഉടൻ തന്നെ ഇത് പോലീസിൽ അറിയിക്കണമെന്നും അദ്ദേഹം സ്ത്രീയെ അറിയിക്കുകയായിരുന്നു. അങ്ങനെ പോലീസിൽ കൊച്ചുമോന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. ഇയാൾ അമിതമായി മദ്യം കഴിക്കുന്ന ആളാണെന്നും പകൽ സമയത്തുപോലും സ്ഥിരബോധം ഇല്ലെന്നും പോലീസ് പറഞ്ഞു. മരുമകൾ നൽകിയ പരാതിയോടെ ഈ പ്രായമായ അമ്മയ്ക്ക് ഇപ്പോൾ സമാധാനം ലഭിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് യുവതിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നത്