
ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെന്നാണ് ‘ദീപിക’യിലെ വിമര്‍ശനം. 2022 ജനുവരി മുതല്‍ ജൂലൈ വരെ ക്രൈസ്തവര്‍ക്ക് നേരെ ഇന്ത്യയിലുണ്ടായത് 302 അക്രമങ്ങളാണ്. എന്നാല്‍ ഈ അക്രമങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുന്നത്. സമുദായം കൂടുതല്‍ ആക്രമിക്കപ്പെടുന്നത് യുപിയിലാണെന്നും ഇവിടെ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അക്രമം നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പമാണെന്നും ദീപികയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. രാജ്യ പുരോഗതിക്ക് വലിയ സംഭാവന നല്‍കിയിട്ടും മതപരിവര്‍ത്തകര്‍ എന്ന പട്ടം ചാര്‍ത്തുകയാണെന്നും ‘ക്രൈസ്തവ പീഡനം: മുഖംമൂടിയഴിക്കുന്ന കണക്കുകള്‍’ എന്ന പേരിലുള്ള മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു