Mission News
Mission News
Saturday, 21 Jan 2023 18:00 pm
Mission News

Mission News

തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളിയത്. ഇരുന്നൂറിലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ഗർ എച്ച്.എൻ.ആർ.എ 326 ശ്രീരമണയിൽ ഗോപിനാഥൻ നായർ,മണക്കാട് കമലേശ്വരം ശിവദനം സ്വദേശിയും സംഘത്തിലെ ക്ലർക്കുമായ രാജീവ് എന്നിവരാണ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നത്. 2000ത്തോളം നിക്ഷേപകരെ കബളിപ്പിച്ച് അവർക്ക് വ്യാജരസീതുകൾ നൽകി. സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി. 200കോടിയിലധികം രൂപ തട്ടിയെടുത്തതായി നിലവിലെ അന്വേഷണത്തിൽ ബോദ്ധ്യമായെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.