Mission News
Mission News
Thursday, 19 Jan 2023 18:00 pm
Mission News

Mission News

പാവറട്ടി സ്വദേശിനി ആശയുടെ ശവസംസ്കാരമാണ് വൈകുന്നത്. ആശയുടെ രണ്ട് ആൺമക്കളെ ഭർതൃവീട്ടുകാർ മൃതദേഹം കാണിക്കാൻ കൊണ്ടുവരില്ല എന്ന് പറഞ്ഞതാണ് കാരണം. ആശയുടെ മക്കൾക്ക് 10ഉം 4ഉം വയസാണ് പ്രായം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശ ഭർതൃവീട്ടിൽ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അടുത്ത ദിവസം മരിച്ചു. സന്തോഷും ആശയുടെയും കുടുംബാംഗങ്ങൾ ആശുപത്രിയിലുണ്ടായിരുന്നു. ആശയും സന്തോഷും വിവാഹിതരായിട്ട് 12 വർഷമായി. മക്കളെ അന്ത്യകർമങ്ങൾക്ക് വിടാതെ സന്തോഷിന്‍റെ ബന്ധുക്കളാണ് തടഞ്ഞുവെച്ചിരിക്കുന്നത്.

ഭർതൃവീട്ടിലെ പീഡനം മൂലമാണ് ആശ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തൃശൂർ നാട്ടിക സ്വദേശിയായ ഭർത്താവ് സന്തോഷിന്‍റെ വീട്ടുകാരോട് അഭ്യർത്ഥിച്ചിട്ടും മക്കളെ വിട്ടയക്കുന്നില്ലെന്നാണ് പരാതി. രണ്ട് ദിവസം മുമ്പാണ് ആശ മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് പാവറട്ടിയിലെ വസതിയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കുട്ടികൾ എത്താത്തതിനാൽ ശവസംസ്കാര ചടങ്ങുകൾ വൈകുകയാണ്.