
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറ്റിലെ പടുതോട് കടവിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്ത രക്ഷാ സേനയും(എൻ ഡി ആർ എഫ്) സംയുക്തമായി 2022 ഡിസംബർ
29 ന് സംഘടിപ്പിച്ച പ്രളയ രക്ഷാ മോക്ഡ്രില്ലിൽ പങ്കെടുത്ത തുരുത്തിക്കാട് സ്വദേശി ശ്രീ ബിനു സോമൻ കാക്കരകുന്നേൽ എന്ന 34 വയുസു മാത്രം പ്രായമുള്ള യുവാവ് മരിക്കാനിടയായ സംഭവുമായി ബന്ധപ്പെട്ട ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 30/12/2022ൽ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണം ഊർജിതപ്പെടുത്തുക, പ്രസ്തുത അന്വേഷണത്തോടൊപ്പം മോക്ഡ്രില്ലിൽ പങ്കെടുത്തവർ, പ്രദേശവാസികൾ, ജനപ്രതിനിധികൾ എന്നിവരിൽ നിന്നും കൂടി വിവരങ്ങൾ ശേഖരിച്ച് മോക് ഡ്രിൽ ആസൂത്രണം,സംഘാടനം എന്നിവയിൽ വന്ന പിഴവുകൾ കണ്ടെത്തുന്നതിനായി ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുക,29/12/2022ൽ കേരളത്തിലാകമാനാമായി നടന്ന 70 മോക്ഡ്രില്ലുകളുടെയും സംഘാടനത്തിൽ പിഴവുകളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുക,
ശ്രീ ബിനു സോമന്റെ അവകാശികൾക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക വർധിപ്പിച്ചു എത്രയും വേഗം അവകാശികൾക്ക് കൈമാറുക,എൻ ഡി ആർ എഫിന്റെ ഭാഗത്തു നിന്നും പടുതോട് മോക് ഡ്രില്ലിൽ സംഭവിച്ച വീഴ്ചകൾ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുക, സംസ്ഥാനത്തെയും രാജ്യത്തെയും ദുരന്തനിവാരണ സംവിധാനങ്ങളിലെ ന്യൂനതകൾ പരിശോധിച്ച് പരിഹാര നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുക മുതലായ വിവിധ ആവശ്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധിയൽപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള നിവേദനം കേരള കോൺഗ്രസ് എം തിരുവല്ല നിയോജക മണ്ഡലം സെക്രട്ടറിയും പടുതോട് മോക് ഡ്രിൽ ദുരന്ത അതജീവിതനും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമായ ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ കേരള കോൺഗ്രസ് എം ചെയർമാൻ ശ്രീ ജോസ് കെ മാണി എം പിക്കു സമർപ്പിച്ചു