Mission News
Mission News
Wednesday, 18 Jan 2023 18:00 pm
Mission News

Mission News

നടനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പരിക്ക്. പുതിയ ചിത്രം പിച്ചൈക്കാരൻ 2 ന്റെ ഷൂട്ടിങ്ങിനിടെ മലേഷ്യയിൽ വച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയ് ആന്റണി സുഖം പ്രാപിച്ച് വരികയാണ്. തമിഴ് സംവിധായകൻ സി.എസ്. അമുദനും നിർമാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു.

മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വച്ചുള്ള സംഘട്ടനരം​ഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ച ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടിൽ ഇടിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കിൽ നിന്ന് താരം പെട്ടെന്ന് മോചിതനാകുന്നുണ്ടെന്നാണ് നിർമാതാവ് ധനഞ്ജയൻ വ്യക്തമാക്കിയത്. അപകടവിവരം അറിഞ്ഞ് താരത്തിന്റെ കുടുംബം മലേഷ്യയിൽ എത്തി. 

നടൻ, ​ഗായകൻ, സം​ഗീത സംവിധായകൻ എന്നീ നിലകളിൽ പേരുകെട്ട വിജയ് ആന്റണി സംവിധായനത്തിലേക്കും ചുവടുവയ്ക്കുകയാണ്. അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന പിച്ചൈക്കാരൻ 2ന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാ​ഗമാണിത്. ശശിയാണ് ആദ്യഭാ​ഗം സംവിധാനം ചെയ്തത്. ജോൺ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രൻ, അജയ് ഘോഷ്, യോ​ഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ