
പ്രകാരം കഴിയുകയാണെന്ന് എഴുതിവയ്ക്കുകയുമാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ടിഞ്ചുവിന്‍റെ മാതാപിതാക്കൾ ഒരു പരാതിയും പറഞ്ഞിരുന്നില്ല. മരണശേഷം മാത്രമാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന്, കേസിൽ തന്നെ കുടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പെരുമ്പട്ടി എസ്ഐ ആയിരുന്ന ഷെരീഫ് ക്രൂരമായി തന്നെ മർദ്ദിച്ചതായി യുവാവ് പരാതി നൽകി. മർദ്ദനത്തെ തുടർന്ന് ടിജിൻ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഈ സംഭവത്തിൽ സസ്പെൻഷനിലായ ഷെരീഫ് അന്വേഷണം നേരിട്ടുവരികയാണ്. താനുമായി ചെറുപ്പം മുതലേ ഇഷ്ടത്തിലായിരുന്ന ടിഞ്ചുവിനെ മറ്റൊരു വിവാഹം കഴിപ്പിക്കുകയാണ് മാതാപിതാക്കൾ ചെയ്തത്. ടിഞ്ചുവിന്‍റെ നഴ്സിംഗ് പഠനം മുടങ്ങാതിരിക്കാൻ താൻ ഗൾഫിലായിരുന്നപ്പോൾ മൂന്നുലക്ഷം രൂപ നൽകിയിരുന്നുവെന്നും ടിജിൻ കണ്ണീരോടെ പറഞ്ഞിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നല്ല രീതിയിൽ ആയതിനാലാണ് യഥാർത്ഥ പ്രതി പിടിയിലായത്.