Mission News
Mission News
Monday, 16 Jan 2023 00:00 am
Mission News

Mission News

മൃഗങ്ങളോട് മനുഷ്യനുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ചിലർ എവിടെപ്പോയാലും തങ്ങളുടെ ഓമന മൃഗങ്ങളെയും കൂടെ കൊണ്ടുപോകും.നായകളും പൂച്ചകളുമൊക്കെ കാറുകളിലും മറ്റ് വാഹനങ്ങളിലും ഉടമകൾക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ച സാധാരണമാണ്. എന്നാൽ ഇരുചക്രവാഹനങ്ങളിൽ ഇവ സഞ്ചരിക്കുന്നത് വളരെ അപൂർവമാണ്. രണ്ട് പൂച്ചകളുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

അരുൺ ഗൗഡയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു പൂച്ച യുവാവിന്റെ ഷോൾഡറിൽ തൂക്കിയിട്ടിരിക്കുന്ന ബാഗിൽ കൂളായി ഇരിക്കുന്നത് കാണാം. മറ്റൊരു പൂച്ച വാഹനത്തിന്റെ മുന്നിൽ ഇന്ധന ടാങ്കിന്റെ പുറത്താണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. രണ്ട് പൂച്ചകളും അവയുടെ ഉടമയുടെ പക്കൽ യാതൊരു ആശങ്കയും കൂടാതെയാണ് ഇരിക്കുന്നതെന്ന് വ്യക്തമാണ്. ബംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം