Mission News
Mission News
Sunday, 08 Jan 2023 18:00 pm
Mission News

Mission News

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മഞ്ജു വാര്യർ പങ്കുവച്ച ചിത്രങ്ങളും അതിനു നൽകിയ അടിക്കുറിപ്പുമാണ്. ആയിഷ സിനിമയുടെ പ്രമോഷനായി കഴിഞ്ഞ ദിവസം താരം കോഴിക്കോട് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പിങ്കിഷ് പർപ്പിൾ നിറത്തിലുള്ള കുർത്ത സെറ്റിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണുന്നത്. ഇതിനൊപ്പം ആരാധകർക്ക് വലിയൊരു സന്ദേശമാണ് താരം നൽകിയത്. ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്നവും നിങ്ങളുടെ തലയിലല്ല എന്നാണ് മഞ്ജു കുറിച്ചത്. 

ആരാധകരുടെ മനം കവരുകയാണ് മഞ്ജു വാര്യരുടെ ചിത്രവും അടിക്കുറിപ്പ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. പറഞ്ഞത് ശരിയാണെന്നും എന്നും ചിരിച്ചുകൊണ്ടിരിക്കൂ എന്നുമാണ് ആരാധകരുടെ കമന്റുകൾ. 45 വയസായെന്ന് പറയുമോ എന്നായിരുന്നു ഒരാളുടെ കമന്റ്. 

കഴിഞ്ഞ ദിവസം ആയിഷയുടെ ട്രെയിലർ പുറത്തുവന്നിരുന്നു. ഈ മാസം 20നാണ് ചിത്രം തിയറ്ററിൽ എത്തുക. തുനിവിൽ ശക്തമായ റോളിലാണ് മഞ്ജു എത്തുന്നത്. താരത്തിന്റെ ആക്ഷൻ രം​ഗങ്ങൾ ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു. കൺമണി എന്ന കഥാപാത്രമായാണ് താരം എത്തുക. 11ന് ചിത്രം തിയറ്ററിൽ എത്തും