
ഹോം സ്റ്റേ ഉടമകൾ കോടതിയെ സമീപിക്കും. ജനവാസ മേഖലയിൽ ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. ആഘോഷ സമയത്ത് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണുള്ളത്.
പുതുവത്സര രാത്രിയിൽ ഒരു ലക്ഷത്തിൽ കൂടുതൽ പേരാണ് പ്രദേശത്തെത്തിയത്. ഒരു ഗ്രൗണ്ടിന് ഉൾക്കൊള്ളാവുന്നത് ഇരുപതിനായിരം പേരെ മാത്രമാണെന്നിരിക്കെയാണ് ഇത്രയധികം ആളുകൾ കൊച്ചിയിലെത്തിയത്. ഹോംസ്റ്റേകളിലും വീടുകളിലും ജനങ്ങൾ ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെന്നും ഹോം സ്റ്റേ ഉടമകൾ വ്യക്തമാക്കുന്നു