Mission News
Mission News
Tuesday, 27 Dec 2022 18:00 pm
Mission News

Mission News

ഒരു ചക്ക കാര്യമാണിത്. കാർഷിക വിപണിയിൽ താരമായി മാറിയിരിക്കുകയാണ് ഒരു ചക്ക. ഒരു ചക്ക ലേലത്തിൽ പോയത് 1010 രൂപയ്ക്ക്. ആവശ്യക്കാർ ഏറിയതോടെ ലേലം മുറുകി. ഒടുവിൽ കിഴക്കേക്കൂറ്റ് വീട്ടിൽ ചാക്കോച്ചൻ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കി. 1000 രൂപയ്ക്കും 500 രൂപയ്ക്കും  ചക്ക ലേലത്തിൽ പോയി. ചൊവ്വാഴ്കളിലാണു കാർഷിക വിളകളുടെ ലേലം നടക്കുക. വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെ എന്തും ഇവിടെ ലേലത്തിൽ വയ്ക്കാം. കർഷകർക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി 2009ലാണു ലേല വിപണി ആരംഭിച്ചത്.