Mission News
Mission News
Monday, 26 Dec 2022 18:00 pm
Mission News

Mission News

യുവതിയുടെ പരാതിയിന്മേൽ എറണാകുളം നോർത്ത്‌ പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗോവിന്ദൻ കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.

യുട്യൂബ്‌ ചാനലിലെ ടോക്‌ഷോയ്ക്കിടയിൽ പരിചയപ്പെട്ട യുവതിയെ എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച്‌ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഗോവിന്ദൻ കുട്ടി വിവാഹ വാഗ്‌ദാനം നൽകിയിരുന്നു എന്നും പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ മർദിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.

കേസുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാട്‌സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ്‌ കമ്മീഷണർ സിഎച്ച്‌ നാഗരാജു എന്നിവർക്ക്‌ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനിടെ, ജില്ലാ സെഷൻസ്‌ കോടതിയിൽ നിന്ന്‌ നടന്‌ ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു