Mission News
Mission News
Thursday, 22 Dec 2022 18:00 pm
Mission News

Mission News

സിക്കിമില്‍ സൈനികവാഹനം മറിഞ്ഞു മരിച്ചവരില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 221 കരസേന റെജിമെന്റില്‍ നായിക് ആയി സേവനം ചെയ്യുകയായിരുന്നു. അപകടത്തില്‍ ആകെ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ത്യ–ചൈന അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ചട്ടെനിൽനിന്നു താങ്ങുവിലേക്കു പുറപ്പെട്ട 3 സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.