Mission News
Mission News
Thursday, 22 Dec 2022 00:00 am
Mission News

Mission News

ചങ്ങനാശേരി ഓട്ടോ റിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിലുളള ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി മറ്റം ഭാഗത്ത് പളളിക്കത്തൈയ്യിൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ ജോസഫ്.കെ. എന്ന് വിളിക്കുന്ന അനിലാണ് (48) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.ചങ്ങനാശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് സമീപുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാരായ ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം പകൽ 02.30 മണിയോടെയാണ് ഏറ്റുമുട്ടിയത്. സ്റ്റാന്റിൽ ക്രമം തെറ്റി ഓട്ടോറിക്ഷ മുൻനിരയിലേക്ക് കയറ്റിയിട്ടതിനെ ചോദ്യം ചെയ്തുളള തർക്കമാണ് അടിപിടിയിലേക്ക് നയിച്ചത്.തർക്കത്തെ തുടർന്ന് അനിൽ തന്‍റെ ഒട്ടോയിലുണ്ടായിരുന്ന ജാക്കിയെടുത്ത് രാജുവിന്റെ തലക്കടിക്കുകയായിരുന്നു.