Mission News
Mission News
Wednesday, 14 Dec 2022 18:00 pm
Mission News

Mission News

പത്തനംതിട്ട/ മല്ലപ്പള്ളി : ഇരുപത്തി ഏഴ് കോടി മുടക്കി അന്താരാഷ്ട്രാ നിലവാരത്തിൽ കിഫ് ബി മുഖേന നിർമ്മാണം പൂർത്തിയാക്കിയ പാടിമൺ - ചുങ്കപ്പാറ ജേക്കബ്സ് റോഡിന്റെ അവസ്ഥയാണിത്.

ജലവകുപ്പിന്റെ പഴയ പൈപ്പുകൾ മാറ്റാതെ "ഭംഗിയായി "പണികൾ നടത്തി കരാറുകാരൻ സ്ഥലം വിട്ടതിന്റെ പുറകെ വിവാദങ്ങളും തുടങ്ങി.

പണികൾ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്ക് പൈപ്പ് പൊട്ടൽ തുടർക്കഥയായി....
ഇതോടു കൂടി ടാറിംഗ് വെട്ടി കുഴിച്ച് ജലവകുപ്പ് പണികളും തുടങ്ങി.
ഈ റോഡിന്റെ പല ഭാഗങ്ങളും ഇപ്പോൾ കുഴികളായി കിടക്കുകയാണ്.

ഗുണ നിലവാരമില്ലാത്ത മലമ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ മാറ്റാതെ അധികൃതർ നടത്തിയ ക്രമക്കേടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കത്രിക അകത്ത് വച്ച് കുത്തിക്കെട്ടിയ നിലയിലാണ് റോഡിന്റെ അവസ്ഥ.
ഇപ്പോൾ വായ്പ്പൂര് എൻ എസ് എസ് സ്കൂളിന് സമീപം കൊടുംവളവിൽ രൂപപ്പെട്ട കുഴിയാണിത്, വളവ് തിരിഞ്ഞ് വരുന്ന ചെറിയ വാഹനങ്ങൾ കുഴി വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്.

എന്തായാലും "ഇരുപത്തി ഏഴു കോടിയുടെ മുതലു കണ്ടാൽ പെറ്റ തള്ള പോലും
സഹിക്കില്ലെന്നാണ് "
നാട്ടുകാർ ആരോപിക്കുന്നത്.