Mission News
Mission News
Tuesday, 06 Dec 2022 18:00 pm
Mission News

Mission News

ശിവാനന്ദ പരമഹംസരുടെ ജന്മദിനം വിപുലമായി ആഘോഷിച്ചു. വടകര ,ലോക ശ്രദ്ധയാകർഷിച്ച ശിവാനന്ദ പരമഹംസരുടെ ജന്മദിനം കാർത്തിക മഹോത്സവമായി വടകരക്കടത്തസിദ്ധ സമാജ ആശ്രമത്തിൽ ആഘോഷിച്ചു. കോവിഡനു ശേഷം നടക്കുന്ന മഹോത്സവമായതുകൊണ്ടാണോ അതല്ല സിദ്ധവിദ്യയിൽ ജനങ്ങൾക്ക് താത്പര്യം കൂടിയതുകൊണ്ടാണോ കാലത്ത് മുതൽ ഭക്തരുടെ ഒഴുക്കായിരുന്നു. ഉച്ചയോടെ തിരക്ക് നിയന്ത്രിക്കാൻ വയ്യാത്ത രീതിയിൽ പതിനായിരങ്ങൾ അന്നദാനത്തിന് ക്യൂവിൽ നിരന്നു സിദ്ധവിദ്യാർത്ഥികളടക്കം വലിയ തോതിൽ ഭക്തരാണ് ഇവർഷത്തെ ആഘോഷത്തിനെത്തിയത്. കാലത്ത് മുതൽ നാമജപം, ഭക്തിപ്രഭാഷണം അന്നദാനം എന്നിവ നടന്നു.വടകരയിലെ നാനാജാതി മതസ്ഥരുടെ പ്രിയപ്പെട്ട ആയുർവേദ മരുന്നുകൾ, എണ്ണകൾ, കുഴമ്പുകൾ എന്നിവ വിശ്വാസപൂർവം വാങ്ങി ഉപയോഗിക്കുന്ന വലിയ ഒ3ഷധശാല യാ ണ് സിദ്ധസമാജത്തിൻ്റെ ഏറ്റവും വലിയ പ്രത്യേക ത, വടകര, കായണ്ണ, തമിഴ്നാട് എന്നിവിടങ്ങളിൽ ശാഖകൾ ഉണ്ട് കേരളത്തിൽ പല സ്ഥലങ്ങളിലും സിദ്ധസമാജ ഔഷധങ്ങൾ ലഭ്യമാണ് വടകരയാണ് മുഖ്യ ആസ്ഥാനം ' യഥാർത്ഥ കമ്യൂണിസത്തിൻ്റെ നേർ പകർപ്പാണ് ആ ശ്രമ വ്യവസ്ഥിതി എന് ഒറ്റനോട്ടത്തിൽ പറയാം