Mission News
Mission News
Sunday, 04 Dec 2022 18:00 pm
Mission News

Mission News

നടൻ മമ്മൂട്ടിക്ക് ഡ്രൈവിങ്ങിനോടും വാഹനങ്ങളോടും ഉള്ള പാഷൻ മലയാളികൾക്ക് പരിചിതമാണ്.  ഇപ്പോള്‍ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഓസ്ട്രേലിയയില്‍ ചുറ്റിക്കറങ്ങിയ മമ്മൂട്ടിയുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. 2300 കിലോമീറ്റര്‍ ദൂരമാണ് സൂപ്പര്‍താരം വണ്ടി ഓടിച്ചത്. മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ടാണ് മമ്മൂട്ടിക്കൊപ്പമുള്ള യാത്ര വിശേഷങ്ങള്‍ പങ്കുവച്ചത്. സിഡ്നിയില്‍ നിന്ന് കാന്‍ബറയിലേക്കും, അവിടെ നിന്ന് മെല്‍ബണിലേക്ക് പിന്നെ ടാസ്മാനിയയിലേക്കും താരം ഡ്രൈവ് ചെയ്യുകയായിരുന്നു. മൂളിപ്പാട്ട് പാടിയും മഴ പെയ്യുന്നത് കണ്ട് സന്തോഷിച്ചും കോളജ് കാലത്തെക്കുറിച്ചോര്‍ത്തും ഒരു പാട് തമാശപറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ യാത്ര എന്നാണ് റോബര്‍ട്ട് കുറിക്കുന്നത്.മമ്മൂട്ടി വണ്ടി ഓടിക്കുന്നതിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു.