
നടന്‍ മോഹന്‍ലാല്‍ സ്‌ഫടികം 4 കെ സാങ്കേതികവിദ്യയില്‍ എത്തുന്നതിൻ്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ പുറത്തിറക്കി.ആവേശത്തോടെയാണ് ആരാധകര്‍ പോസ്റ്റര്‍ ഏറ്റുവാങ്ങിയത്. വമ്പൻ പ്രമോഷന്‍ പരിപാടികളാണ് സിനിമയുടെ റിലീസിനു മുന്നോടിയായി ഭദ്രനും അണിയറ പ്രവര്‍ത്തകരും ആവിഷ്കരിച്ചിരിക്കുന്നത്. തൊരപ്പന്‍ ബാസ്റ്റിനും കുറ്റിക്കാടനും ഒന്നിച്ചെത്തിയ പ്രസ് മീറ്റ് ഏറെ ശ്രദ്ധനേടി.