
നക്ഷത്ര കൂട്ടങ്ങളും ഗ്രഹങ്ങളെയും എങ്ങിനെ തിരിച്ചറിയാനാകും. ചോദ്യം തൃശ്ശൂർ ജില്ലാ ഭരണസിരാകേന്ദ്രത്തിലെ ശിരസ്താർ പ്രാൻസിങ്ങ് സാറിൻ്റെ തായിരു ന്നു. ജില്ലാ ടുറിസം പ്രമോഷൻ കൗൺസിൻ്റെ സഹകരണത്തോടെ വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് വിലങ്ങൻ കുന്നിൽ സംഘടിപ്പിച്ച വാനനിരീക്ഷണം പ0ന ക്ലാസ്സായിരുന്നു വേദി.ഗ്രഹങ്ങൾ ചലിക്കുന്നതു പോലെ നമുക്ക് തോന്നുകയില്ല എന്നാൽ നക്ഷത്രങൾ മിന്നി ക്കൊണ്ടിരിക്കും മലയാള മാസവും നക്ഷത്ര കൂട്ടവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങി ആകാശവിസ്മയ കാഴ്ചകളെക്കുറിച്ച് വിശദമായി ക്ലാസ്സ് നയിച്ചു. വിലങ്ങൻ ട്രെക്കേഴ്സ് പി.ആർ ഓ ',കെ.കെ രവിന്ദ്രൻ ആ മുഖഭാഷണം നടത്തി മഹനീയ സേവനത്തിന് അംഗീകാരം നേടിയ ക്ലബ്ബ് അംഗങ്ങളായ.ഗുരുവായൂർ എ .സി .പി കെ.ജി സുരേഷ്, ചാലക്കുടി എം വി.ഐ രമേഷ് എം, സംസ്ഥാന സ്കൂൾ ശാസ്ത് മേളയിൽ മികവ് തെളിയിച്ച ഐശ്യര്യ വി.എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.പ്രസിഡൻ്റ് വത്സ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽബ്ലോക്ക് അംഗം ശിവരാമൻ, ഫാദർ ഷിബു, രാജിവ് ചിറ്റിലപ്പള്ളി / ഡേവിസ്, ഡോ വേണുഗോപാൽ, പ്രെഫ,തോമസ് വർഗീസ് എന്നിവർ സംസാരിച്ചു വിലങ്ങൻ ട്രെക്കേഴ്സ് സെക്രട്ടറി ശശി കളരിയേൽ സ്വാഗതവും വി.ടി.സി എക്സിക്യൂട്ടിവ് അംഗം തോമസ് കണ്ണനായിക്കൽ നന്ദിയും പറഞ്ഞു.