Mission News
Mission News
Sunday, 20 Nov 2022 18:00 pm
Mission News

Mission News

മലയാളത്തിൽ ദൃശ്യം വലിയ വിജയം ആയിരുന്നു.ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗവും ശ്രദ്ധിക്കപ്പെട്ടു.ഇപ്പോള്‍ ബോളിവുഡ് കീഴടക്കുന്നത് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പാണ്. മൂന്നു ദിവസത്തില്‍ 60 കോടിയ്ക്ക് മുകളിലായിരിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷന്‍. ഈവര്‍ഷം ബോളിവുഡില്‍ റിലീസ് ചെയ്ത പല ഹിറ്റ് സിനിമകളുടേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് അജയ് ദേവ്ഗണ്‍ ചിത്രത്തിന്റെ മുന്നേറ്റം.

ചിത്രത്തെക്കുറിച്ച്‌ മികച്ച റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്. പ്രത്യേകിച്ച്‌ ജീത്തു ജോസഫാണ് ഏറ്റവും കൂടുതല്‍ കയ്യടി നേടുന്നത്. ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വലിയ വിജയത്തിന് കാരണമെന്നാണ് ബോളിവുഡ് അഭിപ്രായപ്പെടുന്നത്. ചിത്രം കണ്ടിറങ്ങിയതിനുശേഷം പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ജീത്തുവിനെ ടാഗ് ചെയ്തുകൊണ്ട് കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്.

ആഗോളതലത്തിലുള്ള സിനിമാ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത്. നിങ്ങളുടെ മികച്ച എഴുത്ത് ഞങ്ങളെ വിസ്മയിപ്പിക്കുന്നു. എല്ലാവരുടെയും ചിന്തകള്‍ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്.- എന്നാണ് ജീത്തുവിനെ പ്രശംസിച്ച്‌ ബോളിവുഡ് ഫിലിം ക്രിട്ടിക്ക് സുമിത് കേദെല്‍ ട്വീറ്റ് ചെയ്തത്. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണ്ണിനെ നായകനാക്കി പാന്‍ ഇന്ത്യന്‍ ലെവലില്‍ ജീത്തു ജോസഫ് തന്നെ എടുക്കണമെന്നും ഇക്കൂട്ടര്‍ പറയുന്നു.

മൂന്നു ദിവസം കൊണ്ട് 64 കോടി രൂപയാണ് ചിത്രം നേടിയത്. ഈ വര്‍ഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂല്‍ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡില്‍ നിന്നും ലഭിക്കുന്നത്. ഗംഗുഭായ്, ഭൂല്‍ ഭുലയ്യ 2 എന്നിവയ്ക്ക് ആദ്യ ദിവസങ്ങളില്‍ ലഭിച്ച കളക്ഷന്‍‌ ഇതിനോടകം ദൃശ്യം മറികടന്നു. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

അഭിഷേക് പത്താനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സല്‍ഗനോകര്‍ എന്ന ജോര്‍ജ്കുട്ടി കഥാപാത്രമായാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുന്നു. രജത് കപൂര്‍ ആണ് തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍