
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ കുലാചാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം എന്ന് കുലാചാര ധർമ്മരക്ഷാസംഘം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
കുലാചാര ധർമ്മരക്ഷാ സംഘം കേരളം (ക്ദർസ് - Keralam) സംസ്ഥാന സമിതി യോഗം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്ഥാന പ്രസിഡന്റ് ഹരീഷ് കുമാർ ആചാരിയുടെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട നക്കര ഹാളിൽ ചേർന്നു.
ശബരിമല മണിമണ്ഡപം അവകാശ ആചാര്യൻ ശ്രീ രതീഷ് അയ്യപ്പക്കുറുപ്പ് മുഖ്യ അതിഥിയായ് അഡ്വക്കേറ്റ് എ യു രഖുരാമ പണിക്കർ ആവണങ്ങാട്ട് കളരി ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ
KDRS വൈസ് പ്രസിഡന്റ് രൂപേഷ് ഉച്ചുമ്മൽ സ്വാഗതവും
രക്ഷാധികാരി ചങ്ങമ്പള്ളി രാവണിക്കുറുപ്പ് ഗുരുക്കൾ ആമുഖ പ്രസംഗവും നടത്തി.
KDRS ജനറൽ സെക്രട്ടറി വിസന്റ് ഭായ്, ഖജാൻജി വിനോദ് വടകര,
കേരള കളം പാട്ട് കലാകാരൻ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുധീഷ് കടുപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ കേരളത്തിന്റെ 14 ജില്ലകളിലെയും ഭാരവാഹികളെയും പ്രഖ്യാപിച്ചു.
KDRS സംസ്ഥാന കോഡിനേറ്റർ ജിത്തു പട്ടത്ത് നന്ദി പറഞ്ഞു.