
അങ്കമാലി : അഖിലേന്ത്യ കിസ്സാൻ ഫെഡറേഷൻ ദേശീയ നേതൃയോഗവും സംസ്ഥാന കാർഷിക നയ സെമിനാറും 17 , 18 തീയ്യതികളിൽ നടക്കും . 17 ന് കറുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദേശീയ നേതൃയോഗം നടക്കും . 18 ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന കാർഷിക നയ സെമിനാർ സംസ്ഥാന .വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും . അഖിലേന്ത്യ കിസ്സാൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് വി കെ സുരേഷ് അദ്ധ്യക്ഷത വഹിക്കും . ദേശീയ പ്രസിഡൻ്റ് പ്രേം സിംഗ് ഭംഗു ആമുഖ പ്രഭാഷണം നടത്തും . കെ പി ഗോവിന്ദൻ വിഷയം അവതരിപ്പിക്കും . എൻ കെ പ്രേമ ചന്ദ്രൻ എം പി , ബെന്നി ബഹന്നാൻ എം പി , റോജി എം ജോൺ എം എൽ എ , എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ് , കറുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് ലതിക ശശികുമാർ , എം സി സുരേന്ദ്രൻ , സി പി ജോൺ , കെ എം ദിനകരൻ , ജെയ്സൺപാനി കുളങ്ങര , കെ കെ.ഗോപി മാസ്റ്റർ , കെ സി ജയൻ , സി പി സെബാസ്റ്റ്യൻ , ഇ കെ മുരളി ,വിജയ് കുമാർ ചൗധരി , ഷൈജോപറമ്പി , ജോണി പള്ളിപ്പാടൻ , ഫ്രാൻസിസ് ജെ. പൈനാടത്ത് , ഷിജി ജോയി , മിനി ഡേവീസ് , ജോണി മൈപ്പാൻ , കെ എൻ ചന്ദ്രദാസ് , തുടങ്ങിയവർ പ്രസംഗിക്കും .