
ഏറ്റുമാനൂരപ്പന്റെ വിജയം.
2012 ൽ കേറി കൂടി കഴിഞ്ഞ 10 വർഷമായി ഒരു തിരഞ്ഞെടുപ്പ് പോലും നടത്താതെ കടിച്ചു തൂങ്ങി കിടന്ന ഏറ്റുമാനൂർ ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു - സ്ഥിരം അംഗങ്ങൾ സ്ഥിരം കൂട്ടങ്ങൾ
ആ കറക്ക് കമ്പനിക്ക് ഇന്ന് അന്ത്യം കുറിച്ചു
രണ്ട് മാസത്തിനകം സ്ഥിരം ക്ഷേത്ര ദർശനം നടത്തുന്നവരെയും ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെയും മാത്രം ഉൾപ്പെടുത്തി പുതിയ ഉപദേശക സമിതി തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു
കഴിഞ്ഞ പത്ത് വർഷത്തെ ഏർപ്പാടുകളുടെ ഓഡിറ്റ് നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം
വലിയ അഴിമതികളാരുന്നു കഴിഞ്ഞ പത്തു വർഷം കൊണ്ട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്നത്
ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെ തീ പിടിച്ചതും ഭഗവാന്റെ മാലയിലെ സ്വർണ്ണമുത്തുകളുടെ എണ്ണം കുറഞ്ഞതും ഉൾപ്പടെ ഒട്ടനവധി കാര്യങ്ങൾ പുറം ലോകം അറിയാതെ ഈ ഉപദേശകസമിതിയും അധികൃതരും ചേർന്ന് ഒതുക്കി വെച്ചിരുന്നു
അഭിനന്ദനങ്ങൾ നിയമ പോരാട്ടത്തിലൂടെ ഭഗവാന്റെ കണ്മുന്നിൽ കൊള്ള നടത്തിയ കൊള്ളക്കാരെ പുറത്താക്കിയ
അഡ്വ കൃഷ്ണരാജ് സാർ - അഡ്വ ജയശങ്കർ സാർ
ഈ അഴിമതിക്കാർക്ക് എതിരെ പോരാടിയ ബിജെപി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവൻ സംഘത്തിന്റെയും പാർട്ടിയുടെ പ്രവർത്തകർ എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇതു ഭക്തജനങ്ങളുടെ വിജയം
ഏറ്റുമാനൂരപ്പന്റെ വിജയം