
കാലടി മലയാറ്റൂർ റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതി കൂട്ടണം എന്ന് ആവശ്യപ്പെട്ട് 2008 - ൽ ആക്ഷൻ കൗൺസിൽ തുടങ്ങിവച്ച പരാതികൾക്കും 13 വർഷത്തെ നിയമ പോരാട്ടങ്ങൾക്കും ശേഷം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി2019 - ൽ ഹൈക്കോടതിയിൽ നിന്നും ലഭിച്ച ഉത്തരവ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് 2014-ൽ രൂപംകൊണ്ട റോഡ് വികസന ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഏകദിന ഉപവാസ സമരം
2014-ൽ 11 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ വീതി കൂട്ടി ടാർ ചെയ്യുന്നതിന് കേന്ദ്രഫണ്ടിൽ നിന്നും 11 കോടി രൂപ അനുവദിച്ചു. എന്നാൽ ഈ തുകഅനുവദിച്ചതോടെ അഴിമതിക്ക് കളം ഒരുങ്ങിയതായി മനസ്സിലാക്കിയ ആക്ഷൻ കൗൺസിൽ 2014 ഫെബ്രുവരിയിൽ വിവിധ സമരപരിപാടികൾ ആരംഭിച്ചു. 2015-ൽ കാലടി ടൗണിൽ ശയനപ്രദക്ഷിണം അടക്കമുള്ള സമരപരിപാടികൾ നടത്തുകയുണ്ടായി. എന്നാൽ ഇതൊന്നും ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വവും അലംഭാവവും മാറ്റിയില്ല. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യവും ആരെയൊക്കെയോസംരക്ഷിക്കാനും ഉള്ള ഇടപെടലുകളും മനസ്സിലാക്കിയ ആക്ഷൻ കൗൺസിൽ 2016-ൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെ ആദ്യ ഹർജി നൽകി.
ആക്ഷൻ കൗൺസിലിന് ലഭിച്ച വിവരമനുസരിച്ച് 2016- 2017 ൽ മാത്രം ഈ റോഡിൽ 10 വിലപ്പെട്ട ജീവനുകൾ അപകടങ്ങൾ നഷ്ടമായി. കൂടാതെ 88 വാഹന അപകടങ്ങൾ ഈ കാലയളവിൽ മാത്രം ഉണ്ടായിട്ടുണ്ട്.
2019 മാർച്ചിൽ ആക്ഷൻ കൗൺസിലിന്റെ നിയമ പോരാട്ടത്തെ തുടർന്ന് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും കാനകൾ നിർമ്മിക്കാനും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും ,വീതി കൂട്ടി റോഡ് നിർമ്മാണം നടത്തുവാനും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവായി.
എന്നാൽ ഉത്തരവ് നടപ്പിലാക്കേണ്ടവർ കളക്ടറേയും മറ്റു പങ്കെടുപ്പിച്ചുകൊണ്ട് നിരവധി ചർച്ചകളും മറ്റും നടത്തി കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മനപ്പൂർവമായ അലംഭാവം കാണിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ കെടു കാര്യസ്ഥതയും നിഷ്ക്രിയത്വവും കോടതി വിധി നടപ്പിലാക്കുന്നതിനുള്ള വിമുഖതയും ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്കും അഡ്വക്കേറ്റ് ജനറലിനും സമിതി പരാതി നൽകിയെങ്കിലും നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണമോ നടപടിയോ ഉണ്ടാകാത്ത സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടും കോടതിവിധി നടപ്പിലാക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിനും ധാർഷ്ട്യത്തിനും എതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടും ഈ റോഡിൻറെ വികസനവുമായി ബന്ധപ്പെട്ട് ഇപ്പോൾ 22.7 4 കോടി രൂപ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ അടിയന്തരമായി കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം വഞ്ചി സ്ക്വയറിൽആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ 7 തിങ്കളാഴ്ച ഏകദിന ഉപവാസ സമരം നടത്തുകയുണ്ടായി.
ഉപവാസ സമരം കേരള സ്റ്റേറ്റ് ജനകീയ പ്രതിരോധ സമിതി പ്രസിഡണ്ട് പ്രൊഫസർ കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു ആക്ഷൻ കൗൺസിൽ ചെയർമാൻ ശ്രീ ടി ഡി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ജനകീയ പ്രതിരോധ സമിതി കൺവീനർ പ്രൊഫസർ ഫ്രാൻസിസ് കളത്തുങ്കൽ പ്രതിരോധ സമിതി ജില്ലാ ജോയിൻ സെക്രട്ടറി അഗസ്റ്റിൻ പി പി മലയാറ്റൂർ നീലേശ്വരം ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ ചെങ്ങാട്ട് മുൻ കാലടി വൈസ് പ്രസിഡണ്ട് ശ്രീ കരീം മീരാൻ ശ്രീ സാജു തറനിലം നെൽസൺ മാടവന രാജു മനക്കൽ കൂടി അഖിൽ കുമാർപാറക്കടവ് പഞ്ചായത്ത് മെമ്പർ ശ്രീ സെബാസ്റ്റ്യൻവാഴക്കാല എന്നിവർ ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി.
റിപ്പോർട്ടർ : സാജു തറനിലം