Mission News
Mission News
Sunday, 06 Nov 2022 18:00 pm
Mission News

Mission News

 

ദേശീയപാതയിൽ പറമ്പയത്ത് വച്ച് ഇന്ന് രാവിലെ ആറേകാലോടുകൂടി പിക്കപ്പ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ആലപ്പുഴ പെരുമ്പളം സ്വദേശി കക്കാഴത്ത് വീട്ടിൽ അഖിൽ കെ എസ് (27 വയസ്സ്) ആണ് മരണപ്പെട്ടത്. ബൈക്കിൽ ഉണ്ടായിരുന്ന ചേർത്തല അരൂക്കുറ്റി സ്വദേശി വയലിൽ വീട്ടിൽ ഹരികൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

റോഡിൽ രക്തം തളം കെട്ടിക്കിടക്കുന്നതിനാൽ പോലീസ് അറിയിച്ചതിന് തുടർന്ന് അങ്കമാലിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി റോഡ് ഗതാഗത യോഗ്യമാക്കി സേന തിരികെ പോന്നു. അങ്കമാലി ഫയർ സ്റ്റേഷൻ ഗ്രേഡ് അസിസ്റ്റേഷൻ ഓഫീസർ എൻ കെ സോമൻ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം