Mission News
Mission News
Friday, 04 Nov 2022 00:00 am
Mission News

Mission News

#ബിജെപി #കോട്ടയം

പതിറ്റാണ്ടുകളുടെ വഞ്ചന
അതിന്റെ രക്തസാക്ഷികൾ   ജീവിക്കുന്ന ഒരു പ്രദേശമുണ്ട് കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ കല്ലറ പഞ്ചായത്തിൽ

ദേശിയപാത വികസനം അത് നോക്കാൻ ആൺകുട്ടികൾ ഡൽഹിയിലുണ്ട് റിയാസ് അതോർത്തു കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി എന്തിന് തല പുണ്ണാക്കണം

ഇവിടെ സംസാരിക്കേണ്ടത് കേരളത്തിന്റെ വികസനമാണ് 100 കണക്കിന് കുടുംബങ്ങൾ ഇവിടെ വഴിയില്ലാതെ കഷ്ട്ടപ്പെടുമ്പോൾ റിയാസ് കേന്ദ്രസർക്കാരിന്റെ വികസനങ്ങൾ തണലാക്കി ഫ്ലെക്സ് അടിച്ച് നാട് നീളെ വെച്ച് സ്വയം രാജാവാകൻ ശ്രെമിക്കുന്

സിപിഐ കുത്തകയാക്കിവെച്ചിരിക്കുന്ന മണ്ഡലം - സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അത് തന്നെയാണ് ഈ നാടിന്റെ ശാപവും

വർഷങ്ങളായി ഇടത് പാർട്ടികൾക്ക് മാറി മാറി വോട്ട് കുത്തിയ ഒരു കൂട്ടം മനുഷ്യർ ഇപ്പോൾ നടക്കാനായി ഒരു പാലത്തിനുവേണ്ടി ഈ ഭരണകൂടത്തിന്റെയും ഇവിടുത്തെ ഇടത് വലത് മുന്നണികളുടെ പാർട്ടിഓഫീസിലും കേറിയിറങ്ങുകയാണ് ഒരാൾ പോലും ഈ ഭാഗത്തേക്ക്‌ തിരിഞ്ഞുപോലും നോക്കുന്നില്ല

കൊച്ച് കുട്ടികൾ അടക്കം സ്കൂളിൽ പോകുന്നത് ഈ ഒടിഞ്ഞു തൂങ്ങിയ പാലത്തിൽ കൂടെയാണ്

ഒരു പ്രായമായ വ്യക്തിക്ക് അക്കരയിൽ നിന്നും ഇക്കരയിലേക്ക് എത്തുവാൻ സാധിക്കാത്ത അവസ്ഥ

ഇതു ജനദ്രോഹമാണ് അറിഞ്ഞുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരെ ദ്രോഹിക്കുകയാണ് ഇടത് സർക്കാർ

ഇന്നലെ ഏറ്റുമാനൂരിൽ എത്തി 38 വർഷം കൊണ്ട് പണി തീർത്ത ഒരു ബൈപ്പാസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു പോയി

10 കിലോമീറ്റർ മാറി വെറും 50 മീറ്റർ ദൂരത്തിൽ ഒരു പാലം കെട്ടി ഒരു വഴി ഉണ്ടാക്കിയാൽ കുറെ ജീവിതങ്ങൾക്ക് അത് ഉപകാരമാകും എന്നാൽ മന്ത്രിക്ക് ഇതിനൊക്കെ എവിടെ സമയം 

പൊതുമരാമത്ത് മന്ത്രിയുടെ പ്രധാന ജോലി ഇപ്പോൾ കേന്ദ്രസർക്കാർ പണിതീർത്ത റോഡുകളുടെ ഇരുവശവും തന്റെ ഫോട്ടോ വെച്ചുള്ള വലിയ ബോർഡുകൾ വെക്കുക അതുവഴി കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്നതാണ്

പക്ഷെ നടക്കാൻ ഒരു വഴിയില്ലാത്ത ഒരു സമൂഹമുള്ള നാട്ടിലാണ് ഞാനും മുഹമ്മദ് റിയാസും നിങ്ങളുമൊക്കെ ജീവിച്ചുപോരുന്നത് എന്ന് ലജ്ജയോടെ അതിലേറെ വേദനയോടെ മനസ്സിലാക്കുക

എവിടെയാണ് വികസനം
എവിടെയാണ് കേന്ദ്രം റോഡ് വികസനത്തിന്‌ നൽകുന്ന പണം

ഈ സ്ഥലം ഇരിക്കുന്നത് ബിജെപിഭരിക്കുന്ന പഞ്ചായത്തിൽ അല്ലാ ബിജെപിയുടെ വാർഡ് മെമ്പറുമല്ല പക്ഷെ ഇവിടെ ഉള്ളത് കുറെ മനുഷ്യർ തന്നെയാണ് 

സിപിഎം വാർഡ് മെമ്പർ സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ഇടത് എംൽഎ ഉള്ള സ്ഥലത്താണ് ഈ പ്രശ്നം നിലനിൽക്കുന്നത് 

അത്തരത്തിൽ ഉള്ള ഒരു പ്രേദേശത്തെ ജനങ്ങളുടെ അവസ്ഥ ഇതാണ് എങ്കിൽ പാർട്ടിടെ അടിയുറച്ച വോട്ടർമാരുടെ അവസ്ഥ ഇതാണ് എങ്കിൽ ഇവിടെ മറ്റുള്ള ആളുകളുടെ കാര്യം എത്രത്തോളം ഭയാനകമാണ്

നിങ്ങൾക്ക് ആവിശ്യം വോട്ട് മാത്രമാണ് ഇലക്ഷൻ കഴിയുമ്പോൾ എന്ത് ജനം എന്ത് വോട്ടർമാർ അതാണ് ഈ ജനങ്ങളെ ഇന്ന് ഈ ദുരിതത്തിലേക്ക് എത്തിച്ചത്

ഈ വിഷയത്തിൽ മനുഷ്യത്വം ആണ് ഏറ്റവും വലുത് രാഷ്ട്രീയമല്ലാ അതുകൊണ്ട് തന്നെ ബിജെപിയുടെ ശക്തമായ പ്രതിക്ഷേധപരിപാടികളും സമരവും ഈ വിഷയത്തിലുണ്ടാകും

ബിജെപിക്ക്‌ ചെയ്യാൻ പറ്റുന്ന എല്ലാ സഹായവും ഈ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്ത് നൽകും.