
ഏറ്റുമാനൂർ അമ്പലത്തിലേക്ക് വഴിവെളിച്ചം അനുവദിക്കുകയും എന്നാൽ നാളിതുവരെ ഇതു പ്രാബല്ല്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നിട്ട് വർഗ്ഗിയ പരാമർശം ഉയർത്തി ബിജെപി കൗൺസിലർമാരുടെ തലയിൽ ഈ പ്രശ്നം ചാരി രക്ഷപെടാൻ ശ്രെമിക്കുന്ന പൊതുമരാമത്തു സ്റ്റാൻഡിങ് ചെയർമാന് എതിരെ പ്രതിഷേധിച്ചു ബിജെപി കൗൺസിലർമാർ മുൻസിലപ്പാലിറ്റിയിൽ
2020-2021 കോവിഡ് സമയത്ത് ഏറ്റുമാനൂരിന്റെ വിവിധ മേഖലയിൽ വഴിവെളിച്ചം ഇടാൻ കൗൺസിലർമാര് അവരുടെ വാർഡുകളിൽ മുൻകൈ എടുത്ത് പ്രവർത്തിച്ചു ഇതിനെ തുടർന്ന് കണ്ണാർമുകൾ ജംഗ്ഷനിൽ ഈ വാർഡിന്റെ കൗൺസിലർ ഉഷാ സുരേഷ് ഒരു വഴിവെളിച്ചം ആവിശ്യപ്പെട്ടിരുന്നു എന്നാൽ ഈ സ്ഥലത്ത് വഴിവെളിച്ചം ഇട്ടതുമില്ല ഈ സ്ഥലം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എത്തുന്ന ആളുകൾ ഈ ജംഗ്ഷനിൽ വന്നിട്ടാണ് പോകുന്നത് ആയതുകൊണ്ട് ഇവിടെ ഒരു ലൈറ്റ് ഇടണം എന്നാരുന്നു ഉഷാ സുരേഷ് മുന്നോട്ട് വെച്ചത്
ക്ഷേത്രത്തിന്റെ നേരെ പടിഞ്ഞാറുവശത്തുള്ള ഈ മാതാവിന്റെ രൂപം ഇരിക്കുന്ന ജംഗ്ഷൻ ഒരു അപകടം പിടിച്ച മൂന്നും കൂടിയ സ്ഥലമാണ് ഇതൊക്കെയാണ് ഈ വാർഡിന്റെ കൗൺസിലർ ഇവിടെ ഒരു വെട്ടം വേണമെന്ന് ആവിശ്യപ്പെടാൻ പ്രധാന കാരണം
എന്നാൽ ഈ വഴിവെളിച്ചം അവിടെ ആവിശ്യപ്പെട്ടത് കൊണ്ട് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പരിസരത്ത് വഴിവെളിച്ചം അനുവദിക്കാൻ താമസം ആയതെന്ന മുടന്തൻ ന്യായം ആണ് ഇപ്പോൾ പൊതുമരാമത്തുസ്റ്റാൻഡിങ് ചെയർമാൻ വിശ്വനാഥൻ പറയുന്നത്
ഈ വിഷയത്തിൽ വർഗ്ഗിയപരമായ ആരോപണമാണ് പൊതുജനത്തിന് മുന്നിൽ നടത്തുന്നത്. ഏറ്റുമാനൂർ ക്ഷേത്രവുമായി ഒരു ബന്ധവുമില്ലാത്ത അടുത്ത വാർഡിൽ ഇരിക്കുന്ന മാതാവിന്റെ കുരിശുപള്ളിക്ക് മുന്നിൽ ബിജെപി കൗൺസിലർ വഴിവെളിച്ചം ആവിശ്യപ്പെട്ടത് കൊണ്ട് ഏറ്റുമാനൂർ അമ്പലത്തിന്റെ പരിസരത്ത് വഴിവെട്ടം ഇടാൻ തടസ്സം ആകുന്നു എന്നും പറഞ്ഞു മുന്നോട്ട് പോകുന്ന വിശ്വനാഥൻ ഈ പൊതുമരാമത്തുസ്റ്റാൻഡിങ് ചെയർമാനായി തുടരാൻ അർഹതയുണ്ടോ എന്ന് സ്വയം പരിശോധിക്കുക
നിലവിൽ വഴിവെളിച്ചം ഇവർ അനുവദിച്ചിട്ടില്ല എന്നത് സത്യമായി നിലനിൽക്കുന്നു അപ്പോൾ എന്തിനാണ് ഇതിൽ വർഗ്ഗിയപരമായ ചിന്തകൾ വെച്ചുകൊണ്ട് പൊതുജനത്തിനോട് സംസാരിക്കുന്നത് എന്നും പൊതുമരാമത്തു ചെയർമാൻ പറയാൻ തയാർ ആവണം
പൊള്ളയായ ആരോപണം ഉന്നയിച്ചു ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് അനുവദിച്ച വഴിവെളിച്ചം അനുവദിക്കാതെ കൗൺസിലർമാരുടെ നേരെ നുണ പ്രചാരണം അഴിച്ചു വിട്ടുകൊണ്ട് അധികാരം ദുർവിനിയോഗം ചെയ്യുന്ന ഇവരെ പോലുള്ള ആളുകൾ നാട്ടിൽ വർഗ്ഗിയകലാപത്തിന് പോലും വഴിതെളിക്കുന്ന ആരോപണം നടത്തുമ്പോൾ സത്യം തിരിച്ചറിയണം