
ചിറ്റിലപ്പള്ളിക്ക് ഉത്സവമായി മുത്തപ്പൻ പയം കുറ്റി വെള്ളാട്ട്, നാനാജാതി മതസ്ഥരുടെ ആരാധനാമൂർത്തിയായ പറശ്ശിനിമടപ്പുര മുത്തപ്പൻ തൃശ്ശൂർ ജില്ലയിലെ ചിറ്റിലപ്പള്ളി ഗ്രാമത്തിലെത്തിയത് അപൂർവ കാഴ്ചയായി മാറി. അടാട്ട് പഞ്ചായത്തിലെ ചിറ്റിലപ്പള്ളിയിലെ വിശാലമായ മൈതാനത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ ക്ഷേത്രപരിസരത്താണ് വെള്ളാട്ട് നടന്നത്. ക്ഷേത്രസങ്കല്പത്തിൽ സജിത്ത് തിരുമേനി ശുദ്ധി ക്രിയയും ഗണപതിഹോമവും നടത്തി.തുടർന്ന് കൊടിയേറ്റവും പയം കുറ്റി സമർപ്പണവും നടന്നു. വൈകിട്ട് നാല് മണിക്ക് മുത്തപ്പൻ തോറ്റംപാട്ടോടെ ചെണ്ടവാദ്യങ്ങളോടെ വെള്ളാട്ട് നടന്നു.തുടർന്ന് തന്നെ കാണാനെത്തിയ ഭക്തരെ ആശ്വസിപ്പിക്കുകയും അത്ഭുതപ്പെടുത്തുന്ന രിതിയിൽ മനസ്സിലുള്ള കാര്യങ്ങൾ പറയുകയും ചെയ്ത് ഭക്തർക്ക് അനുഗ്രഹം നൽകി.തുടർന് അന്നദാനം നടന്നു.