
കൊച്ചി: എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര കൂട്ടായ്മയായ എഴുത്തു കൂട്ടം ദ കമ്മ്യൂൺ ഓഫ് ലെറ്റേഴ്സിന്റെ നാലാം വാർഷിക സമ്മേളനം ഒക്ടോബർ 23 ഞായറാഴ്ച സാംസ്ക്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരി ഇന്ദു മേനോൻ,
കേരള പൊലീസ് NRI സെൽ മേധാവി കെ. ലാൽജി,
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, നാഷണൽ ബുക്ക് ട്രസ്റ്റ് ഡയറക്ടർ ഇ . എൻ. നന്ദകുമാർ, ഫാദർ. തോമസ് പുതുശ്ശേരി, എഴുത്തുകൂട്ടം പ്രസിഡന്റ് ഇടപ്പോൺ അജികുമാർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നു.
11.30 മുതൽ നടക്കുന്ന എഴുത്തു വിചാരം സെഷൻ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, ഡോ. വി.ആർ. സുധീഷ്, ഡോ. സി. രാവുണ്ണി, ജോർജ് ജോസഫ് കെ. എന്നിവർ പങ്കെടുക്കും.
എഴുത്തും സിനിമയും സെഷനിൽ ചലച്ചിത്ര നിർമ്മാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി, തിരക്കഥാകൃത്തും സംവിധായകരുമായ കലവൂർ രവികുമാർ, സംവിധായകൻ എം. പത്മകുമാർ
എറണാകുളം അസി. കമ്മീഷണർ പി. രാജ്കുമാർ എന്നിവർ പങ്കെടുക്കും. എഴുത്തുകൂട്ടം സാഹിത്യ പുരസ്കാരങ്ങൾ സജിൽ ശ്രീധർ, സുരേഷ് കുമാർ വി , ബാബുരാജ് കളമ്പൂര് എന്നിവർക്ക് സമ്മാനിക്കും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.