Mission News
Mission News
Friday, 14 Oct 2022 18:00 pm
Mission News

Mission News


ചെങ്ങമനാട്: അങ്കമാലി വിദ്യാദ്യാസ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെങ്ങമനാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, എൽ.പി സ്കൂൾ ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും. ഉപജില്ലയിലെ  ളം സ്കൂളുകളിലെ 3000ത്തോളം വിദ്യാർഥികൾ കര വിരുത് തെളിയിക്കും. ചൊവ്വാഴ്‌ച രാവിലെ 9.30ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്ത പരിചയമേള അരങ്ങേറും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഓൺ ദി സ്പോട്ട് മത്സരങ്ങളും, എക്സിബിഷനുമാണ് നടക്കുക. യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലെ ഐ.ടിമേളയും ഇതോടൊപ്പം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ചൊവ്വാഴ്ച ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം 11.30ന് ഹൈസ്കൂൾ വിഭാഗത്തിൻ്റെ ശാസ്ത്ര നാടകം അരങ്ങേറും. ബുധനാഴ്ച രാവിലെ 9.30ന് ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ശാസ്ത്രമേളയും, ഗണിത ശാസ്ത്രമേളയും നടക്കും. ബുധനാഴ്ച രാവിലെ 9.30ന് എൽ.പി സ്കൂളിൽ  എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ സാമൂഹിക ശാസ്ത്രമേളയും അരങ്ങേറും.
തിങ്കളാഴ്ച രാവിലെ രാവിലെ രജിസ് ട്രേഷൻ ആരംഭിക്കും. ചൊവ്വാഴ്ച രാവിലെഒൻപതിന് അങ്കമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.അംബിക പതാക ഉയർത്തും. 9.30ന് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ശ്രീരംഗം ഓഡിറ്റോറിയത്തിലേക്ക് ശാസ്ത്ര, സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. തുടർന്ന് ചേരുന്ന ഉദ്ഘാടന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. റോജി.എം.ജോൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.പ്രദീഷ് ലോഗോ രൂപകൽപ്പന ചെയ്ത ആൽബിൻ ജോണിനെ ആദരിക്കും. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ.ജോമി ഉദ്ഘാടനം ചെയ്യും. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സെബ മുഹമ്മദലി സമ്മാനങ്ങൾ വിതരണം ചെയ്യും.