Mission News
Mission News
Wednesday, 12 Oct 2022 18:00 pm
Mission News

Mission News

 

ടൂറിസ്റ്റ് ബസ് വ്യവസായത്തെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട്  എറണാകുളം കോട്ടയം ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരുംമധ്യമേഖല എൻഫോഴ്സ്മെന്റ് ഓഫീസേഴ്സ് കോൺഫറൻസ് നടക്കുന്ന നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻന്ററിലേക്ക്  പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

.ഏകീകൃതനിറം നടപ്പിലാക്കുന്നതിന് സമയം അനുവദിക്കുക, കേന്ദ്രം അനുവദിച്ചിട്ടുള്ള വേഗപരിധിയായ 80 കിലോമീറ്റർ നടപ്പിലാക്കുക.അകാരണമായി വഴിയിൽ തടഞ്ഞുനിർത്തി പരിശോധിക്കുന്നത് ഒഴിവാക്കുക.ഒരേ ദിവസം തന്നെ പലതവണ പരിശോധനയുടെ പേരിൽ മണിക്കൂറുകൾ വഴിയിൽ തടഞ്ഞിടുന്നത് ഒഴിവാക്കുക.ചെറിയ കുറ്റങ്ങൾക്ക് പോലും ഫിറ്റ്നസ് റദ്ദാക്കുന്ന നടപടി ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധസൂചകമായി മാർച്ച് നടത്തിയത്

കൺവൻഷൻ സെന്ററിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു

മാർച്ച് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബിനു ജോൺ  ഉദ്ഘാടനം ചെയ്യു തു

.യോഗത്തിന് സിസിഒ യെ കോട്ടയം ജില്ലാ പ്രസിഡണ്ട് രാജു വട്ടച്ചാനിക്കൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ധർണ്ണയെ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മനോജ് കൈമൾ ,എറണാകുളംജില്ലാ
വർക്കിംഗ്  പ്രസിഡൻറ് റിജാസ്,   ജനറൽ സെക്രട്ടറി അനൂപ് മഹാദേവ,ട്രഷറർ ജിജോ അഗസ്റ്റിൻ,ജില്ലാ ഭാരവാഹികളായ ബിബിൻ ഷാജൻ ,വർഗീസ് ട്രൂവേ,സംസ്ഥാന സമിതി അംഗങ്ങളായഅജീഷ് ലാവണ്യ,ശരത്ത് ജി നായർ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.