Mission News
Mission News
Sunday, 09 Oct 2022 18:00 pm
Mission News

Mission News


എടത്വാ സബ് പോസ്റ്റോഫീസ് കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട്  എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ തപാൽ ദിനത്തിൽ  കത്തയയ്ക്കൽ യജ്ഞത്തിന് തുടക്കമായി.തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് പനയനൂർകാവ് ത്രിപുര സുന്ദരി ക്ഷേത്രം മുഖ്യകാര്യ ദർശി ബ്രഹ്മശ്രീ ആനന്ദ് നമ്പൂതിരി പട്ടമന എടത്വ ടൗണിലെ പുഷ്പ ബേക്കറിക്ക് മുൻവശത്തുള്ള  തപാൽപെട്ടിയിൽ ആദ്യ കത്ത് അയച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അഡ്വ. പി.കെ.സദാനന്ദൻ, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോർഡിനേറ്റർ ഡോ. ജോൺസൺ വി.ഇടിക്കുള, അജി കോശി, ഷാജി ആനന്ദാലയം, എ.ജെ കുഞ്ഞുമോൻ , അജികുമാർ കലവറശ്ശേരിൽ, ടോമിച്ചൻ കളങ്ങര, ബാബു കണ്ണന്തറ, ഗെബ്രിയേൽ ജോർജ് ,ഫിലിപ്പ് ജോസ് എന്നിവർ പ്രസംഗിച്ചു.
ഒരാഴ്ച നീളുന്ന കത്തയയ്ക്കൽ യജ്ഞം  17ന് സമാപിക്കും.

കാലപ്പഴക്കത്താലും വെള്ളപ്പൊക്കത്താലും നശിച്ചു പോയ എടത്വായിലെ പഴയ പോസ്റ്റോഫീസ് കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി തുക അനുവദിച്ചെങ്കിലും നിർമ്മാണം ഇതു വരെ ആരംഭിച്ചിട്ടില്ല.നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതി യുടെ നേതൃത്വത്തിൽ 
പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.അതിന് തുടർച്ചയായി ആണ് കത്ത് അയയ്ക്കൽ യജ്ഞത്തിന് തുടക്കമിട്ടത്.പോസ്റ്റ് ഓഫീസിന്റെ  താൽക്കാലിക പ്രവർത്തനം കഴിഞ്ഞ 4 വർഷത്തിലേറെയായി ബി.എസ്.എൻ. എൽ കെട്ടിടത്തിന്റെ  മുറിയിലാണ്.പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്.എടത്വാ സബ്പോസ്റ്റ് ഓഫീസിന് കീഴിൽ പാണ്ടങ്കരി , ചങ്ങങ്കരി, തായങ്കരി, ചെക്കിട്ടിക്കാട് എന്നീ 4 ബ്രാഞ്ച് പോസ്റ്റോഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.