
നിരണം:ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ലഹരി വിമോചന പ്രവർത്തനങ്ങളിൽ യുവജനങ്ങൾ സജീവ പങ്കാളികളാവണമെന്നും റവ.ഫാദർ സി.ബി. വില്യംസ് പ്രസ്താവിച്ചു.
സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയെ അഭിനന്ദിക്കുകയും ചെയ്തു.
ഡോ. ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിൻറെ പ്രധിഷേധത്തെ എല്ലായ്പ്പോഴും പ്രതിനിധാനം ചെയ്തത്. ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയിൽ എതിരാളികളുടെ നേർക്ക് തൊടുത്തു വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്.മറ്റാർക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത ജീവിതത്തിനുടമായിരുന്നു രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടേത് എന്ന് പ്രസ്താവിച്ചു.
അജോയി കെ.വർഗ്ഗീസ് മുഖ്യ സന്ദേശം നല്കി.മഹാത്മാഗാന്ധിയുടെ ജന്‍മവാര്‍ഷികം മഹത്തായ ഒരു ജീവിതത്തിന്റെ ആഘോഷവും ചരിത്രത്തിന്റെ ഓര്‍മ്മ പുതുക്കലുമാണെന്നതിനേക്കാൾ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.റെന്നി തോമസ്, സുനിൽ,ഷിനു തേവേരിൽ, ഷേബ വില്യംസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് മധുരം വിതരണം ചെയ്തു.
ക്രമികരണങ്ങൾക്ക് യൂത്ത് ഫോറം ഭാരവാഹികളായ സോജൻ ഏബ്രഹാം, ഡാനിയേൽ തോമസ് വാലയിൽ, സുബിൻ തോമസ് ,ഫേബ വില്യംസ് എന്നിവർ നേതൃത്വം നല്കി.