
എടത്വ:മൂന്നര പതിറ്റാണ്ടായി മുടക്കം കൂടാതെ അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാ രാജ്ഞി യജ്ഞത്തിന് തുടക്കമായി. ഈ വർഷത്തെ ക്യാമ്പ് മുൻ ഡി.ജി പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി. നായർ അധ്യക്ഷത വഹിച്ചു.യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തി.ബ്രഹ്മശ്രീ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി.യോഗക്ഷേമ സഭ സംസ്ഥാന സെക്രട്ടറി കെ.പി കൃഷ്ണൻ പോറ്റി, മലയാള ബ്രാഹ്മണ സമാജം പ്രസിഡൻ്റ് ബാലചന്ദ്ര ശർമ്മ, വനിതാ സമാജം സെക്രട്ടറി വത്സല കെ.എൻ.പണിക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം സി.എസ് മുരളി ശങ്കർ, ധനഞ്ചയൻ നമ്പൂതിരി, കേന്ദ്ര സംസ്ഥാന വനിത കമ്മിറ്റി അംഗം ഗിരിജ ആനന്ദ് പട്ടമന, സാവിത്രി അന്തർജനം (കായംകുളം), സുജാത തറമേൽ (മാവേലിക്കര) എന്നിവർ പ്രസംഗിച്ചു.
മുപ്പത്തിമൂന്നാമത് വിദ്യാ രാജ്ഞിയ യജ്ഞത്തിൻ്റെ സ്മരണയ്ക്കായി ക്ഷേത്രാങ്കണത്തിൽ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് വൃക്ഷത്തൈ നട്ടു.നാല് ദിവസം നീണ്ട് നില്ക്കുന്ന വിദ്യാരാജ്ഞി യജ്ഞത്തിൽ നൂറ് കണക്കിന് വിദ്യാർത്ഥി കളാണ് പങ്കെടുക്കുന്നത്.ഇവർക്ക്
പൂജിച്ച നെയ്യ്,പേന,ചരട് എന്നിവ പ്രസാദമായി നല്കുമെന്നും ഒക്ടോബർ 5 ന് രാവിലെ 6 മുതൽ 10.30 വരെ വിദ്യാരംഭ ചടങ്ങുകൾ നടക്കുമെന്ന് നൽകുമെന്ന് ക്ഷേത്രസമിതി പ്രസിഡൻ്റ് കെ. ആർ ഗോപകുമാർ,സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ എന്നിവർ പറഞ്ഞു.