
കൊച്ചി : നഗരത്തിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിന് കൊച്ചി നഗരത്തിൽ വളർന്നു പന്തലിച്ച മയക്കു മരുന്ന് മാഫിയകളെ ഉന്മൂലനം ചെയ്യാൻ പോലീസ് എക്സൈസ് വകുപ്പുകൾ ജാഗ്രത കാണിക്കണമെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗവും ആക്രമ കൊലപാതക പരമ്പരകളും നഗരത്തിൽ ഉണ്ടാവാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ രാജേന്ദ്ര മൈതാനത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വി ഡി മജീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു .വിവിധ സംഘടനാ നേതാക്കളായ കുരുവിള മാത്യൂസ്, രാജേഷ് ,സുരേഷ് ജോർജ് ,ടി എ അബ്ദുൽ കലാം, ഏലൂർ ഗോപിനാഥ് , സെജി മൂത്തേരിൽ, റിഫാസ് ടി എം ,പ്രീതി രാജൻ ,കെ ഡി കുഞ്ഞപ്പൻ ,അരുൺ കുമാർ ,ബിജു പത്മനാഭൻ , രാധാകൃഷ്ണൻ കടവുങ്കൽ, വൽസമ ജോസഫ് ,പി വി സുശീല എന്നിവർ സംസാരിച്ചു .