Mission News
Mission News
Wednesday, 21 Sep 2022 18:00 pm
Mission News

Mission News


    അങ്കമാലി വി.ടി.സ്മാരക ട്രസ്റ്റ് വർഷം തോറും നൽകി വരാറുള്ള വി.ടി. ട്രസ്റ്റ് അവാർഡ് (സി.വി.ശ്രീദേവി എൻ്റോവ് മെൻറ്) ഈ വർഷം കിടങ്ങൂരുള്ള വി.ടി.നഗറിൽ (എൻ.എസ്.എസ്.കരയോഗം ഹാൾ) വെച്ചു നൽകുന്നു.
ട്രസ്റ്റിൻ്റെ വാർഷിക സമ്മേളനം ബഹുമാനപ്പെട്ട കേരള ഗവൺമെൻ്റ് ചീഫ് സെക്രട്ടറി ശ്രീ വി.പി. ജോയ് ഐ.എ.എസ്.നിർവഹിക്കും.
ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.തോമസ് മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വി.ടി. അനുസ്മരണ പ്രഭാഷണം കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ നിർവ്വഹിക്കും.
അങ്കമാലി എം.എൽ.എ.ശ്രീറോജി എം.ജോൺ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ നൽകും.വി.ടി ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.തോമസ് മാത്യു, ഈ വർഷത്തെ അവാർഡ് ശ്രീ സി.എം. മുരളീധരന് സമർപ്പിക്കും.ഇരുപതിനായിരം രൂപയും, പ്രശസ്തിപത്രവും, മൊമൻൻ്റോയും അടങ്ങു താണ് അവാർഡ് .
അവാർഡ്‌ കൃതി പരിചയപ്പെടുത്തിക്കൊണ്ട് ഡോ.വി.പി.മർക്കോസ്, മുൻ പ്രവർത്തകരെ അനുസരിച്ച് ശ്രീ കെ.പി.ഗോവിന്ദൻ ,തുറവൂർ ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ജിനി രാജീവ്, അങ്കമാലി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.എം.ഒ.ജോർജ്, ബ്ലോക്ക്മെമ്പർ ശ്രീമതി സീലിയ വിന്നി, പഞ്ചായത്ത് മെമ്പർമാരായ എം.എസ്.ശ്രീകാന്ത്, ഷിബു പൈനാടത്ത്, ട്രസ്റ്റ് സെക്രട്ടറി കെ.എൻ.വിഷ്ണു, ഡോ.കെ.എം.സംഗമേശൻ എന്നിവർ സംസാരിക്കും.
     വാർഷികത്തോടനുബന്ധിച്ചു രാവിലെ 10 മണി മുതൽ നടക്കുന്ന സെമിനാറിൽ " ഇൻഡ്യൻ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുന്നുകൾ " എന്ന വിഷയം പ്രശസ്ത മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഡോ.കെ.അരുൺകുമാർ അവതരിപ്പിക്കും.
സെമിനാർ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത സാമൂഹ്യ പ്രവർത്തക അഡ്വ. ടി. ബി. മിനി, ഈ.കെ.മുരളി, ഏ.എസ്.ഹരിദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും.2022 ഒക്ടോബർ 2 ഞായറാഴ്ചയാണ് സമ്മേളനം.
രാവിലെ 10 മുതൽ സെമിനാർ 
4.30 pm ന് അവാർഡ് സമർപ്പണ സമ്മേളനം.