
നടിയെ ആക്രമിച്ച കേസിൽ
വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി .ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയതു.
വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത
യുടെ ആവശ്യം കോടതി നിരസിച്ചൂ. അത്തരത്തിൽ കീഴ്‌വഴക്കമില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ നടപടികളുടെ കാര്യത്തിൽ
മാധ്യമങ്ങൾ പരിധി വിട്ടെന്ന് ഹൈക്കോടതി
കോടതി നടപടികൾ മനസിലാക്കാതെ വാർത്തകൾ നൽകി
അതിജീവിതക്ക് ആശങ്കയുണ്ടാക്കിയത് മാധ്യമങ്ങളെന്ന് കോടതി
മാധ്യമ വിചാരണ പരിധി വിട്ടുവെന്നും കോടതി വ്യക്തമാക്കി. കേസിന്റെ
വിചാരണ അന്തിമഘട്ടത്തിലാണ്
വിചാരണയുമായി പ്രതികളും പ്രോസിക്യൂഷനും സഹകരിക്കണമെന്നും ഹൈക്കോടതി
ബാഹ്യ ഇടപെടലുകളില്ലാതെ സ്വന്തം നിലയിൽ വിധി പ്രസ്താവിക്കാൻ ജുഡീഷ്യറിയെ വെറുതെ വിടണമെന്നു ഹൈക്കോടതി പറഞ്ഞു.