
നിരണം: സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനാഘോഷവും വാർഷിക സമ്മേളനവും നടന്നു. രാവിലെ 9 ന് നടന്ന കുർബാനയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള ഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കി.റവ.സി.ബി. വില്യംസ് സഹകാർമ്മികത്വം വഹിച്ചു.
ആരാധനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ.സി.ബി. വില്യംസ് അധ്യക്ഷത വഹിച്ചു.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. ജോയൽ കെ എൽദോസ്, അജോയി കെ. വർഗ്ഗീസ്, റെന്നി തോമസ്,ഡോ. ജോൺസൺ വി ഇടിക്കുള, ശേബ വില്യംസ് എന്നിവർ പ്രസംഗിച്ചു.വിശ്വാസികൾ ഒരുമിച്ച് കൃതജ്ഞത ഗാനം ആലപിച്ചതിനു ശേഷം കേക്ക് മുറിച്ചു.
തുടർന്ന് സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. മത്സരങ്ങളിൽ വിജയികളായവർക്ക് ഉള്ള സമ്മാനദാനം മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നിർവഹിച്ചു. ഇടവക ദിനത്തോടനുബന്ധിച്ച് സ്നേഹവിരുന്നും സംഘടിപ്പിച്ചു. റുവാണ്ടയിലേക്ക് പ്രേഷിത പ്രവർത്തനങ്ങൾക്കു വേണ്ടി നിയോഗിതനായ ജോയൽ കെ.എൽദോസിന് യാത്രയയപ്പ് നല്കി. സണ്ണി കീരുത്തോടിൻ്റെ നേതൃത്വത്തിൽ ഗോസ്പൽ മാജിക്ക് ഷോയും നടന്നു. ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.