Mission News
Mission News
Friday, 16 Sep 2022 18:00 pm
Mission News

Mission News

അങ്കമാലി :- ബിജെപി അങ്കമാലി മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി യുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അങ്കമാലി ഗവണ്മെന്റ് താലൂക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും പരിചരക്കാർക്കും പിറന്നാൾ സദ്യ നൽകി മണ്ഡലം പ്രസിഡന്റ് മനോജ് ഉത്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ രഘു അധ്യക്ഷൻ ആയിരുന്നു. ജില്ലാ കമ്മിറ്റി അംഗം പ്രബീഷ്, മണ്ഡലം സെക്രട്ടറി ശ്രീകുമാർ ജി, മുനിസിപ്പൽ കൗൺസിലർ സന്ദീപ്, സുപ്രയ,യുവമോർച്ച പ്രസിഡന്റ് കമൽ, സുഭാഷ്, അനിൽ എന്നിവർ നേതൃത്യം നൽകി.