Mission News
Mission News
Friday, 16 Sep 2022 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരി : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ മലങ്കര സഭാകാര്യ സെക്രട്ടറിയായി സെപ്റ്റംബർ 14 ന് ലബനോനിൽ വച്ച് പരിശുദ്ധ ഇഗ്നത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയാൽ അഭിഷേകം ചെയ്യപ്പെട്ട. മർക്കോസ് മോർ ക്രിസ്റ്റഫോർസ് മെത്രാേപ്പോലിത്തക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി .  പാത്രിയർക്ക അരമനയിൽ ഇന്ത്യയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ  ചുമതലകൾ ഈ മെത്രാപ്പോലിത്തക്ക് ആയിരിക്കും . ഇദ്ദേഹത്തോടൊപ്പം വാഴിക്കപ്പെട്ട മലബാർ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ  ഗീവർഗീസ് മോർ സ്തേഫാനോസ്  മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു .
        കോതമംഗലം  മേഖലയിലെ വിവിധ ദൈവാലയങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ മെത്രാപ്പോലീത്തയെ സ്വീകരിക്കുവാൻ വിമാനത്താവളത്തിൽ വന്നിരുന്നു . ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രതിനിധിയായി അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡൻ്റും ഹൈറേഞ്ച് മെത്രാപ്പോലീത്തയുമായ ഏലിയാസ് മോർ അത്താനാസിയോസ്   സ്വീകരിക്കുവാൻ ഉണ്ടായിരുന്നു  .മഞ്ഞനിക്കര ദയാറാധിപൻ  ഗീവർഗീസ് മോർ അത്താനാസിയോസ് ,  പൗര്യ സ്ത്യ സുവിശേഷ സമാജത്തിൻ്റെ മർക്കോസ് മോർ ക്രിസോസ്റ്റമോസ്  കോതമംഗലം മേഖലയുടെ ഏലിയാസ് മോർ യുലിയോസ് , മുൻ മന്ത്രി ടി യു കുരുവിള , സമുദായ സെക്രട്ടറി അഡ്വക്കേറ്റ്   ഏലിയാസ് കെ പീറ്റർ , ഷെവലിയാർ സി . വൈ . വർഗീസ് , ഫാദർ ബെൻ ജോൺ എന്നിവരാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത് . നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മെത്രാപ്പോലിത്തയെ  ആനയിച്ചത് .