Mission News
Mission News
Friday, 16 Sep 2022 18:00 pm
Mission News

Mission News

എം.ഈ.എസ് കോളേജ് മാറമ്പിള്ളിയും,
നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

സ്റ്റേ നോ ടു ഡ്രഗ്സ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പെരുംമ്പാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഗ്രീഷ്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു..

നാഷ്നൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ലാ പ്രസിഡന്റ് തോമസ് കോറശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

നാഷ്ണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന പ്രസിഡന്റ് ബി.കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി.

എം.ഈ.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.അജിംസ് പി.മുഹമ്മദ്‌,

എം.ഈ.എസ് കോളേജ് ആന്റി ഡ്രഗ് സെൽ കോർഡിനേറ്റർ ഡോ. സാം കോളനോർ,

നാഷ്നൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് വാഹിദ നിസാർ,

നാഷ്നൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ല സെക്രട്ടറി മജീദ് മണിച്ചേരി തുടങ്ങിയവരും സംബന്ധിച്ചു.

തുടർന്ന് 
സൈക്കോ തെറാപ്പിസ്റ്റും,
സോഫ്റ്റ് സ്കിൽ ട്രെയിനറുമായ പ്രദീപൻ മാലോത്ത് ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന നഷ്ടങ്ങളെ കുറിച്ച് 
ക്ലാസ്സ്‌  നൽകി.

നിരവധി വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്.