Mission News
Mission News
Saturday, 10 Sep 2022 18:00 pm
Mission News

Mission News

തൃശ്ശൂര്‍ വാടാനപ്പള്ളി കടപ്പുറത്ത് ചാളചാകര. പൊക്കാഞ്ചേരി ബീച്ചിൽ ഇന്ന് രാവിലെയാണ് കരയിലേക്ക് വൻതോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്.ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മൽസ്യം കൊണ്ടു പോവുകയാണ്. ചാകര ഏറെ നേരം മണിക്കൂറുകളോളം തുടര്‍ന്നു. തിരമാലയോടൊപ്പം തീരത്തേക്ക് മൽസ്യങ്ങൾ അടിച്ചുകയറുകയാണ്. നിരവധിയാളുകളാണ് വിവരം അറിഞ്ഞ് ഇപ്പോഴും കടപ്പുറത്തെത്തുന്നത്.