Mission News
Mission News
Sunday, 04 Sep 2022 18:00 pm
Mission News

Mission News

ഒന്‍പതു പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കോഴിക്കോട് കായക്കൊടി കരയത്താം പൊയിലിലാണ് സംഭവം.മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒൻപത് പേര്‍ക്കാണ് കടിയേറ്റത്.

ഒൻപത് വയസുകാരന്‍ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകള്‍ 5 വയസുകാരിക്കും കടിയേറ്റു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്കും കടിയേറ്റത്. കൂടാതെ മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മല്‍ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മല്‍ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്.

സുബീഷിന് മുഖത്തും മറ്റുള്ളവര്‍ക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. ഇതിന് ശേഷമാണ് മൂന്ന് പേരെ കൂടി പട്ടി കടിച്ചത്. തുടര്‍ന്ന് നായയെ നാട്ടുകാര്‍ തല്ലി കൊല്ലുകയായിരുന്നു