Mission News
Mission News
Sunday, 04 Sep 2022 00:00 am
Mission News

Mission News


ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോട് അനുബന്ധിച്ച് അത് -ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ നെഹ്റു ട്രോഫി ജലോത്സവ സംഘാടക സമിതിയും  സംഘടിപ്പിച്ച  ബീച്ച് റൺ .  ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്  മാരത്തോണായി യു.ആർ.എഫ് റിക്കോർഡിൽ ഇടം പിടിച്ചു..കലക്ടർ വി. ആർ.കൃഷ്ണ തേജ ബീച്ച് റൺ ഉദ്ഘാടനം ചെയ്തു.
യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ്എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ് , ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ,ഗോപകുമാർ , ഷാരോൺ റോഡ് റിക്സ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബോബി ചെമ്മണ്ണൂർ ബീച്ച് റൺ ഫ്ലാഗ് ഓഫ് ചെയ്തു 
എ.എം ആരിഫ് എംപി യു.ആർ.എഫ് റിക്കോർഡ് സംഘാടക സമിതിക്ക് കൈമാറി.

രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നെഹ്റു ട്രോഫി ജലോത്സവത്തിൽ  പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ 4.30.77 മിനുട്ടിൽ ഒന്നാം സ്ഥാനത്തെത്തി കരസ്ഥമാക്കി. കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ  നടുഭാഗം ചുണ്ടനും  പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. തലവടി സ്വദേശി കൈപ്പള്ളിമാലിൽ സന്തോഷ് ചാക്കോ ആയിരുന്നു പി.ബി.സിയുടെ ക്യാപ്റ്റൻ