Mission News
Mission News
Sunday, 28 Aug 2022 18:00 pm
Mission News

Mission News

പി ആൻ്റ് റ്റി കോളനിവാസികളുടെ പുനരധിവാസം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി ജി.സി.ഡി.എ ക്ക് നിർദ്ദേശം നൽകി. പുനരധിവാസത്തിനായി രാമേശ്വരം വില്ലേജിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണപുരോഗതി ഹൈക്കോടതിയെ അറിയിക്കണം. നിർമ്മാണം 2021 ആഗസ്ത് മാസം പൂർത്തിയാകുമെന്നായിരുന്നു ജി.സി.ഡി.എ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ല എന്ന പരാതി ഉയർന്നപ്പോഴാണ് ഹൈക്കോടതി ജി.സി.ഡി.എ യോട് വിശദീകരണം ആരാഞ്ഞത്. പി. ആൻറ് ടി കോളനിയിലെ പുനരധിവാസം പൂർത്തിയാക്കുന്നതോടെ തേവര - പേരന്തൂർ കനാലിൻ്റെ നവീകരണം ആരംഭിക്കുമെന്ന് കൊച്ചിൻ കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.