Mission News
Mission News
Wednesday, 24 Aug 2022 18:00 pm
Mission News

Mission News

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിൽ ലത്തീൻ അതിരൂപത മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തു. ക്ലിഫ് ഹൗസിൽ വൈകുന്നേരം 3 മണിക്കായിരുന്നു ചർച്ച.

വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. മേഖലയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം തേടിയത്.

പൊലീസ് സംരക്ഷണം വേണമെന്ന് കരാർ കമ്പനിയും ആവശ്യപ്പെട്ടു. കേന്ദ്ര സേനയുടെയും പൊലീസിന്റെയും സംരക്ഷണം ഉറപ്പാക്കണം, തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയെന്നും ഹർജിയിൽ പറയുന്നു.

വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്