Mission News
Mission News
Tuesday, 23 Aug 2022 18:00 pm
Mission News

Mission News

 

 കൊച്ചി: രഹസ്യ അറയിൽ സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. ബുധനാഴ്ച  വൈകീട്ട്  സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേയ്ക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ് പിടിയിലായത്. സിയാൽ സെക്യുരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്.
 ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച 500 റിയാലിന്റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത്. 90 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് മൂല്യം. സിയാൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കറൻസി കടത്ത് കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസിനെ അറിയിച്ചു. തുടർനടപടികൾക്കായി പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ബാഗിന്റെ രണ്ട് അറകളിൽ ഒന്നാണ് തുറന്നത്.