Mission News
Mission News
Tuesday, 23 Aug 2022 00:00 am
Mission News

Mission News

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ എസ്‌എഫ്‌ഐ-പൊലീസ് സംഘര്‍ഷം. കോഴ്‌സ് കാലാവധി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയെ വീണ്ടും അതേ കോഴ്‌സിന് തിരിച്ചെടുക്കണമെന്ന്  ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചത്. ഇത് ചട്ടവിരുദ്ധമെന്ന് കാട്ടി നിരാകരിച്ച പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു.

വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയത് പ്രിന്‍സിപ്പല്‍ തള‌ളിക്കളഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. വൈകിട്ട് അഞ്ച് മണിയോടെ സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും ആവശ്യം ഉന്നയിക്കുകയും പ്രിന്‍സിപ്പലിന്റെ മുറി പൂട്ടിയശേഷം പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.

വിവരമറിഞ്ഞെത്തിയ പൊലീസിനെ കോളേജിലേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ഗേറ്റ് പൂട്ടിയെങ്കിലും പൊലീസ് ബലംപ്രയോഗിച്ച്‌ ഗേറ്റ് തുറന്ന് അകത്തെത്തി പ്രിന്‍സിപ്പലിനെ റൂമില്‍ നിന്നും പുറത്തിറക്കി. ഇതിനിടെ തടയാനെത്തിയ പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സംഭവത്തിന് പിന്നിലുള‌ള അഞ്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരുമായുള്ള സംഘർഷത്തിൽ  നാല് പൊലീസുകാര്‍ക്കും പരിക്കുണ്ട്